ബാലുശ്ശേരിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം; അഞ്ച് ആടുകളെ കടിച്ചു കൊന്ന നിലയില്‍


Advertisement

ബാലുശ്ശേരി: അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയില്‍. ബാലുശ്ശേരി ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടിലെ ആടുകളെയാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്.

Advertisement

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂട്ടില്‍ ഉണ്ടായിരുന്ന ആറ് ആടുകളെയാണ് ആക്രമിച്ചത്. കൂട്ടിനകത്ത് കയറിയാണ് ആക്രമണം നടത്തിയത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കൂടിനടുത്തേക്ക് എത്തിയപ്പോഴക്കും ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത് വന്യജീവി ആണെന്നാണ് വീട്ടുകാരുടെ സംശയം.

Advertisement
Advertisement