കായിക താരങ്ങൾക്ക് പ്രോത്സാഹനവുമായി കൊയിലാണ്ടി; അത്‌ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് ഉടൻ


കൊയിലാണ്ടി: കായിക താരങ്ങൾക്കു പ്രോത്സാഹനവുമായി കൊയിലാണ്ടി. അത്‌ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള അത്‌ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു.

 

[ad1]

കൊയിലാണ്ടി ഗവ. വോക്കഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന രൂപീകരണ യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ സാബിറ പദ്ധതി വിശദീകരിച്ചു.

[ad2]

ജി.വി.എസ്.എസ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ നസീര്‍, എം ജ്യോതികുമാര്‍, റഷീദ് പുളിയഞ്ചേരി, ചന്ദ്രശേഖരന്‍ പന്തലായനി, വി.വി നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. മെയ് ഏഴിനാണ് ക്യാമ്പ് ആരംഭിക്കുക.