ആശ’മാരെ തൊഴിലാളികളായി അംഗീകരിക്കുക; പയ്യോളി പോസ്റ്റ് ഓഫീസിന് മുന്നില്‍ ആശ വര്‍ക്കേഴ്‌സ് യൂണിയന്റെ ധര്‍ണ
പയ്യോളി: ‘ആശ’മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം കൂലി 21000 രൂപയായി വര്‍ദ്ധിപ്പിക്കുക. ഗ്രാറ്റുവിറ്റി പിഎഫ് പെന്‍ഷന്‍ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പയ്യോളിയില്‍ പ്രതിഷേധം. പോസ്റ്റ് ഓഫീസിന് മുന്നില്‍ ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു)പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ നടന്നത്.
സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ.പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ഷീന കൊയമ്പ്രത്ത് അധ്യക്ഷയായി. വി.രാധ, ടി.പി.വിജയി, സുശീല എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.സിന്ധു സ്വാഗതം പറഞ്ഞു.