”റോഡല്ല, തോട് താണ്ടിയാണ് യാത്ര, ചെറുവാഹനങ്ങള്‍ ഇതുവഴി വരികയേ വേണ്ട” മഴ ശക്തിപ്പെട്ടതോടെ ദേശീയപാതയില്‍ മൂരാട് മുതല്‍ മൂടാടിവരെ നീണ്ട ഗതാഗതക്കുരുക്ക്


പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന മൂരാട് മുതല്‍ തിക്കോടി വരെയുള്ള ഭാഗത്ത് വെള്ളക്കെട്ടുകാരണം ദേശീയപാതയില്‍ നീണ്ട ഗതാഗതക്കുരുക്ക്. മൂരാട് മുതല്‍ മൂടാടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

പയ്യോളി, മൂരാട് ഭാഗങ്ങളില്‍ സര്‍വ്വീസ് റോഡുകളിലൂടെ ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുവാഹനങ്ങള്‍ ഇതുവഴി പോകുന്നത് അത്യന്തം അപകടകരവുമാണ്.

സര്‍വ്വീസ് റോഡിലെ വെള്ളക്കെട്ടിനൊപ്പം കുഴികളും വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. വെള്ളക്കെട്ടുകാരണം റോഡില്‍ കുഴിയുണ്ടോയെന്നത് മനസിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.