ലോക ഫിസിയോതെറാപ്പി ദിനം; മൂടാടിയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ച് സഹാനി ഹോസ്പിറ്റല്‍


നന്തിബസാര്‍: ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ ഭാഗമായി മൂടാടിയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ച് സഹാനി ഹോസ്പിറ്റല്‍.  ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.

മൂടാടി പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തോണ്‍ സഹാനി ഹോസ്പിറ്റലില്‍ സമാപിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സഹാനി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ മോഹനന്‍ ,ഡോക്ടര്‍ രജില, ഡോക്ടര്‍ ഹിഷാം അഷ്റഫ്, ഫിസിയോതെറാപ്പിസ്റ്റ് നാജിയ നിസാര്‍ എന്നിവര്‍ സംസാരിച്ചു.

Summary: As part of World Physiotherapy Day, Sahani Hospital organized a walkathon in Moodadi.