സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലേ, പിടി വീഴും, പിഴയും; നോ സീറ്റ് ബെൽറ്റ് ഡ്രൈവ് ശക്തമാക്കി കൊയിലാണ്ടി പോലീസ്, കേസെടുത്തത് മുപ്പത് പേർക്കെതിരെ


കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, വണ്ടിയിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടോളൂ. നോ സീറ്റ് ബെൽറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കി കൊയിലാണ്ടി പോലീസ്. സ്വാത് വെൽറ്റില്ലാതെ കണ്ടാൽ പിടികൂടുമെന്ന് മാത്രമല്ല പിഴയും വീഴും.

കൊയിലാണ്ടി ദേശീയപാതയിൽ നന്തി 20 മൈൽസ് മുതൽ കോരപ്പുഴ വരെയും, സ്റ്റേറ്റ് ഹൈവേയിൽ കണയങ്കോട് വരെയുമാണ് പോലീസ് സംഘം ഇതുവരെ പരിശോധന നടത്തിയത്. ഇതിനോടകം 30 ഓളം പേരുടെ പേരിൽ കേസെടുത്തതായും സീറ്റ് ബെൽറ്റ് ഇടാത്തവർക്കെതിരെ അഞ്ഞൂറ് രൂപയാണ് പിഴയെന്നും പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

വടക്കാഞ്ചേരി അപകടത്തിൻ്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഡി.ജി.പി.യുടെ നിർദേശപ്രകാംരം 16 മുതൽ 31 വരെയാണ് നോ സീറ്റ് ബെൽറ്റ് സെപെഷ്യൽ ഡ്രൈവ നടപ്പിലാക്കുന്നത്. സീറ്റ് ബെൽറ്റ് ആൾ സിമ്പിൾ ആണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ പവർ ഫുൾ ആണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഇപ്പോഴും 70 ശതമാനത്തിൽ കൂടുതൽ ആളുകളും ഇപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

എസ്.ഐ എം.എൻ.അനൂപിൻ്റെയും കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നേതൃത്വത്തിൽ ആണ് വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് ട്രാഫിക് എസ്.ഐ.മാരായ എൻ.കെ.ദിനേശൻ, കെ.സി. പ്രിഥീ രാജൻ, ബിന്ദു കുമാർ, രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.