പങ്കാളികളായത് നൂറിലധികം പേര്‍; ദേശീയ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പൂക്കാട് പാലിയേറ്റീവ് സന്ദേശ യാത്രയുമായി സുരക്ഷ മേഖല കമ്മിറ്റി


ചേമഞ്ചേരി: ദേശീയ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പൂക്കാട് പാലിയേറ്റീവ് സന്ദേശ യാത്ര സംഘടിപ്പിച്ചു. സുരക്ഷ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യാത്ര പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശേഷം സ്‌നേഹദീപം തെളിയിച്ചു.

മേഖലാ കമ്മറ്റി രക്ഷാധികാരി കെ. ശ്രീനിവാസന്‍ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖലാ കമ്മറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.പി.അശോകന്‍ സ്വാഗതവും ട്രഷറര്‍ ബാലന്‍ കുനിയില്‍ നന്ദിയും രേഖപ്പെടുത്തി. സന്ദേശ യാത്രക്ക് ഷൈജു എന്‍.പി, ശാന്തകളമുള്ള കണ്ടി, വി.കെ.അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.