‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ മനുഷ്യച്ചങ്ങലയുടെ ഭാഗമായി വെങ്ങളത്ത് സമര കോര്‍ണര്‍ തുടങ്ങി ഡി.വൈ.എഫ്.ഐ


വെങ്ങളം: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി വെങ്ങളത്ത് ഡി.വൈ.എഫ്.ഐ സമരകോര്‍ണര്‍ തുടങ്ങി. ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ സമര കോര്‍ണര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി.പി.ബബീഷ്, മേഖല സെക്രട്ടറി അജ്‌നഫ്.കെ, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.[mid]