പൂക്കാട് കലാലയം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ 23 മുതല്‍; സമാപനചടങ്ങിന്റെ ഭാഗമായി വിളംബര ദീപമാലിക


ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി കലാലയത്തിലും കലാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഗൃഹങ്ങളിലും ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു.
ഡിസംബര്‍ 23,24, 25 തീയതികളിളിലാണ് സുവര്‍ണ്ണ ജൂബിലിയുടെ പരിപാടികള്‍ നടക്കുന്നത്.

പരിപാടിയില്‍ സംസ്ഥാന കേന്ദ്രമന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാകാരന്മാര്‍ എന്നിവര്‍ സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംബന്ധിക്കും. കലാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് യു.കെ രാഘവന്‍ ആവണിപ്പൊന്നരങ്ങ് കലോത്സവത്തിന്റെ ചെയര്‍മാന്‍ അഡ്വ. കെ.ടി .ശ്രീനിവാസന്‍ കെ.പി ഉണ്ണി ഗോപാലന്‍മാസ്റ്റര്‍, ശിവദാസ് കരോളി, അഡ്വ കെ.ടി. ശ്രീനിവാസന്‍, എ.കെ. രമേശ്, കാശി പൂക്കാട്, സത്യന്‍ മേപ്പയൂര്‍, സുനില്‍ തിരുവങ്ങൂര്‍, അച്യുതന്‍ ചേമഞ്ചേരി, ടി. രാമന്‍ രാധാകൃഷ്ണന്‍, കെ. ശ്രീനിവാസന്‍, ബിജു കെ.വി, ശ്യാം സുന്ദര്‍, വിനീത് പൊന്നാടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.