പങ്കെടുത്തത് മുപ്പതോളം വിദ്യാര്‍ഥികള്‍; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരവുമായി വിയ്യൂര്‍ വായനശാല


Advertisement

കൊല്ലം: വിയ്യൂര്‍ വായനശാല 66-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ ടി.പി.ശൈലജ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

Advertisement

വായനശാലാ ഹാളില്‍ നടന്ന മത്സരത്തില്‍ കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള 30ഓളം കുട്ടികള്‍ പങ്കെടുത്തു. യു.പി വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലും മത്സരിച്ചു. മത്സരത്തിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. മൂല്യനിര്‍ണയത്തിനുശേഷം ഫലം അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisement

1001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മോഹനന്‍ നടുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പി.കെ. ഷൈജു സ്വാഗതവും രാധാകൃഷ്ണന്‍ പി.പി.നന്ദിയും പറഞ്ഞു. ബിജു.വി.പി, രജീഷ് പൂണിച്ചേരി എന്നിവര്‍ നേതൃത്വം നല്കി.

Advertisement