‘മലയാളികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓണക്കൈനീട്ടം പട്ടിണി’; കൊയിലാണ്ടി മണ്ഡലം (സൗത്ത്) കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി അരുണ്‍ മണമല്‍ സ്ഥാനമേറ്റു


Advertisement

കൊയിലാണ്ടി: ഈ വര്‍ഷത്തെ ഓണത്തിന് മലയാളികള്‍ക്ക് പിണറായിവിജയന്‍ സര്‍ക്കാര്‍ നല്‍കിയ കൈനീട്ടം പട്ടിണിയാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഇത്രയേറെ ദുരിതപൂര്‍ണ്ണമായ നാളുകള്‍ മലയാളികളുടെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല, ജനത്തെ മറന്ന് അഴിമതിയെ മാത്രം ഓര്‍മ്മിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടി മണ്ഡലം (സൗത്ത്) കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി അരുണ്‍ മണമല്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

Also Read- മൂടാടിയിൽ വൻഅപകടം; ബസ്സും ക്രൂയിസറും കാറും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അഡ്വ. കെ. സതീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. അംഗങ്ങളായ മഠത്തില്‍ നാണുമാസ്റ്റര്‍, രത്‌നവല്ലി ടീച്ചര്‍, ഡി സി സി സെക്രട്ടറിമാരായ വി പി ഭാസ്‌കരന്‍, അഡ്വ. കെ. വിജയന്‍, വിജയന്‍ കണ്ണഞ്ചേരി, മുരളി തോറോത്ത്, രജീഷ് വെങ്ങളത്ത്കണ്ടി, വി. വി. സുധാകരന്‍, വി. ടി. സുരേന്ദ്രന്‍, വേണുഗോപാലന്‍ പി. വി, ടി. പി. കൃഷ്ണന്‍, ബാബുമണമല്‍, ആലി പി വി, എം. എം. ശ്രീധരന്‍, സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Advertisement

Summary: Arun Manamal has been taken charge as the President of the Koyilandy Mandal (South) Congress Committee