കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ കേരളീയ ചുമര്‍ചിത്ര പ്രദര്‍ശനവുമായി പൂക്കാട് കലാലയം


Advertisement

പൂക്കാട്: പൂക്കാട് കലാലയം കേരളീയ ചുമര്‍ചിത്ര പ്രദര്‍ശനം വൃന്ദാവനം കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ: എം ജി ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ.രാഘവന്‍ അധ്യക്ഷനായി.

Advertisement

ചിത്രീകരണ വിശേഷണം ചുമര്‍ചിത്ര അധ്യാപകന്‍ രമേശ് കോവുമ്മല്‍ നടത്തി. സീനിയര്‍ പോലീസ് ഓഫിസര്‍ അജയ്കുമാര്‍, എം.പ്രസാദ്, സുരേഷ് ഉണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍ സ്വാഗതവും വൃന്ദാവനം ചുമര്‍ ചിത്രകണ്‍വീനര്‍ അരുണ്‍ നന്ദിയും പ്രകടിപ്പിച്ചു.

Advertisement
Advertisement