ഭക്തി നിർഭരം, അരിക്കുളം ശ്രി അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി


Advertisement

അരിക്കുളം: ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ സി. മനോജ് ഉദ്ഘാടനം ചെയ്തു. കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. തന്ത്രി പാതിരിശ്ശേരി ഇല്ലം ശ്രീകുമാരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനകർമം നിർവ്വഹിച്ചു.

Advertisement

സപ്താഹ സമിതി ചെയർമാൻ വൈശാഖ് മൈത്രി അധ്യഷ്യത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിനി മഠത്തിൽ,ക്ഷേത്ര ഊരാളൻ ടി.സുധാകരൻ കിടാവ്, ഒറവിങ്കൽ ക്ഷേത്ര സമിതി സെക്രട്ടറി പി.ഭാസ്കരൻ മാസ്റ്റർ, വിശ്വൻ കൊളപ്പേരി, മേലമ്പത്ത് വാസു, ബാലകൃഷ്ണൻ നമ്പ്യാർ ബിനി വില്ല എന്നിവർ സംസാരിച്ചു. അരീക്കുന്ന് ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി സി.എം. പീതാംബരൻ സ്വാഗതവും ട്രഷറർ രാമചന്ദ്രൻ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.

Advertisement
Advertisement