കിരീടം നേടി അരിക്കുളം, അത്‌ലറ്റിക്‌സില്‍ ചേമഞ്ചേരിയും; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഡിസംബര്‍ 5 മുതല്‍ 15 വരെ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പഞ്ചായത്തുകളിലായി നടന്ന പരിപാടി കലാമത്സരത്തോടെ അരിക്കുളത്ത് സമാപിച്ചു. സമാപന സമ്മേളനം 2023ല്‍ ശിശുക്ഷേമ സമിതി (കോഴിക്കോട് ജില്ല) കുട്ടികളുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത കുമാരി ജ്യോതിക ഉദ്ഘാടനം ചെയ്തു.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അരിക്കുളം ഗ്രാമപഞ്ചായത്ത് ടി ശങ്കരന്‍ വൈദ്യര്‍ സ്മാരക എവറോളിംഗ് ട്രോഫി നേടി. അത്‌ലറ്റിക്‌സ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ടി.എം കുഞ്ഞിരാമന്‍ നായര്‍ സ്മാരക റോളിംഗ് ട്രോഫിയും, ഗെയിംസ് ഇനത്തില്‍ എം നാരായണന്‍ മാസ്റ്റര്‍ സ്മാരക റോളിംഗ് ട്രോഫിയും, കലാമത്സരത്തില്‍ ടി.കെ മജീദ് സ്മാരക റോളിംഗ് ട്രോഫിയും അത്തോളിഗ്രാമ പഞ്ചായത്ത് നേടി.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്ര വിജയന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രജനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.അഭിനീഷ്, ബിന്ദു സോമന്‍ ബ്ലോക്ക് മെമ്പര്‍മാരായ കെ.ടി.എം.കോയ, രജില, സുഹറ ഖാദര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ നജിഷ് കുമാര്‍, എം.പ്രകാശന്‍, നിഷ.എം.കെ സ്വാഗത സംഘം ചെയര്‍മാന്‍ വി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രജലാല്‍ നദിയും പറഞ്ഞു. ശങ്കരന്‍ വൈദ്യര്‍ റോളിങ്ങ് ഓവറോള്‍ കിരിടം അരിക്കുളം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.