‘ലഹരി ഉപഭോഗം സാമൂഹിക വിപത്ത്, പുതുതലമുറയെ ബോധവത്കരിക്കാന്‍ വീട്ടമ്മമാര്‍ രംഗത്തിറങ്ങണം’; ചുവട് പദ്ധതിയുമായി അരിക്കുളത്തെ വനിതാ ലീഗ്


അരിക്കുളം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെപറ്റി പുതു തലമുറയെ ബോധവല്‍ക്കരിക്കുന്നതിനുമായി വീട്ടമ്മമാര്‍ രംഗത്തിറങ്ങണമെന്ന് വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷര്‍മിന കോമത്ത് ആവശ്യപ്പെട്ടു. മാവട്ട് ശാഖാ വനിതാ ലീഗ് സഘടിപ്പിച്ച ചുവട് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ശാഖ വനിതാ ലീഗ് പ്രസിഡന്റ് ടി. യസീറ ആധ്യ ക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം. ബഷീര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സീനത്ത് വടക്കയില്‍, ആര്‍.സുഹറ, അന്‍സിന കുഴിച്ചാലില്‍,
ഷാഹിന മണ്ണാ റോത്ത്, പി.കെ.എം. റുബീന, എം.എ.മുഹമ്മദ്കാസിം, കെ.എം.സക്കരിയ, പി.അസ്സന്‍ എന്നിവര്‍ സംസാരിച്ചു.