അരിക്കുളത്ത് വാഗാഡിന്റെ ടോറസ് ഇടിച്ച് കെ.എസ്.ഇ.ബിയുടെ പോസ്റ്റ് തകര്‍ന്നു; പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു


അരിക്കുളം: കൈതവയലില്‍ വാഗാഡ് കമ്പനിയുടെ ടോറസ് പോസ്റ്റിലിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് 11കെ.വി പോസ്റ്റ് തകരുകയും വൈദ്യുതി കമ്പികള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഗാഡ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നഷ്ടം കമ്പനി നികത്താമെന്ന് ഉറപ്പ് നല്‍കിയതായും അരിക്കുളത്തെ കെ.എസ്.ഇ.ബി സബ് അധികൃതർ  കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. അരിക്കുളം പഞ്ചായത്ത്, ഹെല്‍ത്ത് സെന്റര്‍, കൈതവയല്‍ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധമാണ് തടസപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയേ വൈദ്യുതി പുനസ്ഥാപിക്കാനാവൂവെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചത്.