ഉത്സവ ചടങ്ങുകള്‍ക്ക് പുറമേ ഗാനമേളയും; അരിക്കുളം ശ്രീ മന്നന്‍ കാവ് ശിവക്ഷേത്രം ശിവരാത്രി ഉത്സവത്തിനൊരുങ്ങി


അരിക്കുളം: ശിവരാത്രി ആഘോഷത്തിനും പ്രതിഷ്ഠാദിന മഹോത്സവത്തിനും ഒരുങ്ങി അരിക്കുളം ശ്രീ മന്നന്‍ കാവ് ശിവക്ഷേത്രം. ഫെബ്രുവരി 17 രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ആറ് മണിക്ക് ഗണപതി ഹോമം, 6.30ന് ഉഷ പൂജ, 11 മണിക്ക് ഉച്ചപൂജ, വൈകുന്നേരം ആറ് മണിക്ക് ദീപാരാധന, ഏഴ് മണിക്ക് ആധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.

ഫെബ്രുവരി 18ന് രാവിലെ 5 മണിക്ക് നട തുറക്കല്‍, 6 മണിക്ക് ഗണപതി ഹോമം, 7 മണിക്ക് ഉഷപൂജ, 12 മണിക്ക് ഉച്ചപൂജ, 12:30 മുതല്‍ 3 വരെ അന്നദാനം, വൈകുന്നേരം 5 മണിക്ക് ഗായത്രി മുക്കില്‍ നിന്നും ആരംഭിക്കുന്ന ആഘോഷ വരവ്, വൈകുന്നേരം 7:30 ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ തിരുവാതിര കളി തുടര്‍ന്ന് കരോക്കെ ഗാനമേള എന്നിവയുണ്ടാകും.