‘ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം’; അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ചേര്‍ന്നു, ഡിസംബര്‍ 1 ന് പ്രത്യേക കണ്‍വെന്‍ഷന്‍


അരിക്കുളം: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഗസറ്റഡ് ഓഫീസര്‍ മാരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ സ്വാഗതം പറഞ്ഞു.
കണ്‍വെന്‍ഷനില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിആസ്ഥാന മന്ദിരമായ ബാഫഖി തങ്ങള്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ് റിസോഴ്‌സ് സെന്റര്‍ നിര്‍മ്മാണ ഫണ്ട് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി. പഞ്ചായത്തിലെ മുഴുവന്‍ ശാഖാ കമ്മറ്റികളും ഡിസംബര്‍ ഒന്നിന് പ്രത്യേക കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിക്കും.


മുഴുവന്‍ ശാഖകളിലേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ചുമതല നല്‍കിയ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.വി.പി.കെ അബ്ദുള്ള, കെ.എം സക്കരിയ, പൊയിലങ്ങല്‍ അമ്മത്, കെ.എം അബ്ദുസ്സലാം, മര്‍വ അരിക്കുളം എന്നിവര്‍ സംസാരിച്ചു. കെ.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.

Summary: Arikulam Panchayat Muslim League Special Convention Joined, Special Convention on 1st December.