അരിക്കുളത്തെ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃസംഗമം
അരിക്കുളം: അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കണെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃസംഗമം. റോഡുകള്‍ തോടുകളായി മാറിയെന്നും കാല്‍നട പോലും ദുഷ്‌ക്കരമായ തരത്തില്‍ പൊട്ടിപോളിഞ്ഞിരിക്കയാണെന്നും മുസ്ലിംലീഗ് പഞ്ചായത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു.
ജപ്പാന്‍ കുടിവെള്ളത്തിന്റെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി ചില സ്ഥലങ്ങളില്‍ റോഡിന്റെ ഇരു ഭാഗങ്ങളിലും കുഴിയെടുത്തതു കാരണം മഴക്കാല മായതോടെ റോഡുകള്‍ തോടുകളായി മാറിയെന്നും അരിക്കുളം പഞ്ചായത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവന്‍ റോഡുകളും അടിയന്തിരമായി പൂര്‍വ സ്ഥിതിയില്‍ ആക്കുന്നതിന് അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം ആവശ്യപ്പട്ടു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെഎ ലത്തീഫ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷ്യം വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ. മമ്മു മുഖ്യ പ്രഭാഷണം നടത്തി.
വി.വി.എം ബഷീര്‍, കെ.എം മുഹമ്മദ്, എം.പി അമ്മത്, പി.പി.കെ അബ്ദുള്ള, സി നാസര്‍, കെ.എം മുഹമ്മദ്സക്കറിയ,
കെ റഫീഖ്, വടക്കയില്‍ ബഷീര്‍, എം. കുഞ്ഞായന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.