വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ച് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി


അരിക്കുളം: വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചു. പിണറായി വിജയന്‍ കള്ളന് കഞ്ഞി വെക്കുന്ന കാവല്‍ക്കാരനാണെന്നും കൊള്ള സംഘത്തിന് നേതൃത്വം കൊടുക്കുന്നതുകൊണ്ടാണ് അദ്ദേഹം മൗനി ബാബ ചമയുന്നതെന്നും കെ.പി.സി.സി. സെക്രട്ടറി അഡ്വ: ഐ. മൂസ പ്രസ്താവിച്ചു. ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ച സമരത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ആദര്‍ശ് അരിക്കുളം, യു.ഡി.എഫ് ചെയര്‍മാന്‍ സി.രാമദാസ്, ബ്‌ളോക്ക് ഭാരവാഹികളായ കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, രാമചന്ദ്രന്‍ നീലാംബരി, ഒ.കെ. ചന്ദ്രന്‍, മണ്ഡലം ഭാരവാഹികളായ ടി.ടി. ശങ്കരന്‍ നായര്‍, ലത പൊറ്റയില്‍, സുമേഷ് സുധര്‍മന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബിനിമഠത്തില്‍ എന്നിവര്‍ സംസാരിച്ചു. അനസ് കാരയാട്, ബാബു പറമ്പടി, ബാലന്‍ കൈലാസ്, പി.ശശീന്ദ്രന്‍, പി.കെ.കെ. ബാബു, ടി.എം. പ്രതാപചന്ദ്രന്‍, ബീന വരമ്പിച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

SummarY: Arikulam Mandal Congress Committee organized a dharna in front of the panchayat office