അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു
അരിക്കുളം: മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ കിടാവ്. മക്കൾ ജാനു അമ്മ (ഉണിച്ചാത്തിൽ), ഉണ്ണി.വി ( റിട്ട.ആശ്രമം ഹയർ സെക്കന്ററി സ്കൂൾ നടുവത്തൂർ), ബാലകൃഷ്ണൻ.വി ( റിട്ട.ശിരസ്തദാർ പാലക്കാട് ജില്ലകോടതി), മുരളീധരൻ, നാരായണൻ, ഗിരീഷ് കുമാർ (ലീഗൽ മെട്രോളജി കോഴിക്കോട്).
മരുമക്കൾ: പരേതനായ ഉണിച്ചാത്തിൽ ഗോപാലൻ നായർ, രാധ, ശ്രീലത (റവന്യൂ ഇൻസ്പെക്ടർ എൽ.എ ഓഫീസ്), ജീജ, ദീപ, പ്രജില (താലൂക്ക് ഓഫീസ് കൊയിലാണ്ടി). സഹോദരങ്ങൾ: അമ്മു അമ്മ, പരേതനായ വയക്കര ദാമോദരൻ നായർ. സഞ്ചയനം: ഞായറാഴ്ച.