അരിക്കുളം കീഴ്‌ത്തോട്ടത്തില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: കീഴ്‌ത്തോട്ടത്തില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിച്ചതാണ്.
ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: പ്രഭ (റിട്ട. അധ്യാപിക ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ നിടുംപൊയില്‍), പത്മ (അംഗന്‍വാടി വര്‍ക്കര്‍ ബാലുശ്ശേരി), ലത (സെക്രട്ടറി കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്).
മരുമക്കള്‍: ഹരിദാസന്‍ മണക്കുടി, രാജന്‍ ബാലുശ്ശേരി, വി.വി.സുധാകരന്‍ (കൊല്ലം). സഹോദരങ്ങള്‍: കല്ല്യാണിക്കുട്ടി അമ്മ, ബാലകൃഷ്ണന്‍ നായര്‍, സരോജിനി അമ്മ, കമലാക്ഷി അമ്മ, അമ്മുക്കുട്ടി അമ്മ, നാരായണന്‍ നായര്‍.