‘ലഹരി വിരുദ്ധ പടപ്പുറപ്പാട്’; അരിക്കുളം പഞ്ചായത്തില്‍ ലഹരി വിപത്തിനെതിരെ മാര്‍ച്ച് 17 മുതല്‍ നാടകം ഉള്‍പ്പെടെ വിവിധ പരിപാടികള്‍
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് മാര്‍ച്ച് 17 ,18, 21 ,22 തീയതികളില്‍ ബോധവല്‍ക്കരണം, കലാജാഥ, നാടകം എന്നിവ നടത്തുന്നു. ലഹരി വിപത്തിനെതിരെ ‘ലഹരി വിരുദ്ധ പടപ്പുറപ്പാട് ‘ എന്ന ആശയത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തുന്നത്.
സ്‌കൂളുകള്‍ കുടുംബശ്രീ, രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക, മറ്റ് എല്ലാ മേഖലയെയും ചേര്‍ത്ത് നിര്‍ത്തിയാണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 17 ന് 3 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി. ശിവാനന്ദന്‍, തറമ്മങ്ങാടിയില്‍ വെച്ച്ഉദ്ഘാടനം ചെയ്യും.
ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജീവിതം മനോഹരമാണ് എന്ന നാടകം മറ്റ് ലഹരി വിരുദ്ധ പരിപാടികളും ഓരോ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കും.
22ന് വൈകിട്ട് 7 ന് ഊരള്ളൂരില്‍ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും. ജാഥ ലിഡര്‍ പ്രസിഡണ്ട് എ.എം. സുഗതന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ലീഡര്‍ കെ. പി. രജനി, എം.പ്രകാശന്‍, പൈലറ്റ് എന്‍.വി. നജിഷ്‌കുമാര്‍, മാനേജര്‍ കെ എം അമ്മത് എന്നിവര്‍ നേതൃത്വം നല്‍കും.