”ജീവിതം മനോഹരമാണ്’ നാടകവും ബോധവത്കരണ പരിപാടികളും; അരിക്കുളം ഗ്രാമപഞ്ചായത്ത് ആത്മ 2025 ലഹരിവിരുദ്ധ ബോധവല്‍ക്കരണം കലാജാഥ പര്യടനം തുടങ്ങി


Advertisement

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ കലാജാഥ ആത്മ 2025 പഞ്ചായത്തിലെ 12 ഓളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും തലക്കടിച്ചു കൊലപ്പെടുത്തുന്ന ലഹരിയ്ക്ക്ടിമകളായ ചെറുപ്പക്കാര്‍ ഭീതിവിതക്കുകയാണ്. ഈ സാഹചര്യത്തില്‍ എക്‌സൈസിന്റയും പോലീസിന്റെയും നിയമപരമായ പോരാട്ടം കൊണ്ട് മാത്രം ലഹരി വിപത്തിനെ തളച്ചിടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ജന മനസ്സില്‍ ഇടം നേടുന്ന ബോധവല്‍ക്കരണ പരിപാടികളും അനിവാര്യമാണെന്ന തിരിച്ചറിയലിന്റെ അടിസ്ഥാനത്തിലാണ് കലാജാഥ പര്യടനം.

Advertisement

കര്‍ട്ടന്‍ പേരാമ്പ്രയുടെ എ.സി. കരുണാകരനും സംഘം അവതരിപ്പിക്കുന്ന ജീവിതം മനോഹരമാണ് എന്ന നാടകം കലാജാഥയില്‍ അവതരിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി.ശിവാനന്ദന്‍ കലാജാഥ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 22ന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ശശി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈസ് പ്രസിഡണ്ട് കെ.പി.രജനി, സ്ഥിരസമിതി ചെയര്‍മാന്‍മാരായ എം.പ്രകാശന്‍, കെ.അബനീഷ്, എന്‍.എം.ബിനിത, കെ.എം.അമ്മത്, എ.കെ.ശാന്ത, എം.കെ.നിഷ, എ.ഇന്ദിര എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement