അരിക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ആര്‍.ജെ.ഡി നേതാവുമായ കുനിക്കാട്ടില്‍ മീത്തല്‍ കെ.എം. അപ്പു നായര്‍ അന്തരിച്ചു


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ആര്‍.ജെ.ഡി നേതാവുമായ കുനിക്കാട്ടില്‍ മീത്തല്‍ കെ.എം. അപ്പു നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

കൂത്താളി മുതുകാട് സമര സേനാനിയായിരുന്നു. അരിക്കുളം സര്‍വ്വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍, അരിക്കുളം ഊരള്ളൂര്‍ അഗ്രികള്‍ച്ചര്‍ ആന്റ് അദര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, അരിക്കുളം ക്ഷീര സഹകരണ സൊസൈറ്റി ഡയരകടര്‍,കാര്‍ഷികവികസന സമിതി അംഗം, അരിക്കുളം പാടശേഖരസമിതി പ്രസിഡന്റ് , അരിക്കുളം കാര്‍ഷിക വികസന സമിതി അംഗം, അരിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം വികസന സമിതി അംഗം, ജനതാദള്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ,പേരാമ്പ്ര മണ്ഡലം സെക്രട്ടറി, ജനതാദള്‍ ജില്ലാ കൗണ്‍സില്‍ അംഗം, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: സാവിത്രി(റിട്ടയേഡ് പൊതുമരാമത്ത് വകുപ്പ്)

മക്കള്‍: പ്രേമന്‍, രജനി.

മരുമക്കള്‍: ദീപ, ബാബുരാജ്.

സഹോദരങ്ങള്‍: അമ്മാളു അമ്മ, പരേതനായ ബാലന്‍.