പാലിയേറ്റീവ് രോഗികളും ആരോഗ്യപ്രവര്‍ത്തകരും കാപ്പാട് തീരത്തെത്തി; കൗതുകമുണര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് സംഗമം


കാപ്പാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസയാത്ര കൗതുകമുണര്‍ത്തി. 85 പാലിയേറ്റിവ് രോഗികളും കുട്ടിരിപ്പുകാരും ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്തെത്തിയത്.

പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം. സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ എം.ഷീല, കെ.പി. രജനി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. അബീനിഷ്, എന്‍.വി.നജീഷ് കുമാര്‍, എം.പ്രകാശന്‍, എന്‍.എം.ബിനിത, മെമ്പര്‍മാരായ എം.പി.മൊയ്തിന്‍കോയ, വി.മുഹമ്മദ്‌ഷെരീഫ്, കെ.എം.അമ്മത്, മെഡിക്കല്‍ ഓഫിസര്‍ ഡോ: സി.സ്വപ്ന, എച്ച്.ഐ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.