കുടുംബസമേതം അകലാപ്പുഴ ബോട്ട് ജെട്ടിയില്‍ ഒത്തുകൂടി അരിക്കുളം എക്‌സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍


Advertisement

കീഴരിയൂര്‍: അരിക്കുളം എക്‌സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തി ആറാം വാര്‍ഷികവും കുടുംബ സംഗമവും നടത്തി. കാലത്ത് ഒമ്പത് മണിക്ക് പതാക ഉയര്‍ത്തി. വൈകിയിട്ട് നാല് മണിക്ക് അകലാപ്പുഴ ബോട്ട് ജെട്ടിയില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് സി.എം.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.രാഘവന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രേമചന്ദ്രന്‍ അരിക്കുളം മുഖ്യപ്രഭാഷണം നടത്തി.

Advertisement

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും പത്താം ക്ലാസ്സ്, പ്ലസ് ടു ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. കെ.സുകുമാരന്‍ നായര്‍, ശശി ആയില്യം, മുരളി മൂടാടി, കുഞ്ഞികണ്ണന്‍.എം, പി.രാജന്‍ പഞ്ഞാട്ട്, വത്സല ഉണ്ണി, നാരായണന്‍ മാണിക്കോത്ത് എന്നിവര്‍ ആശംസ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ അരിക്കുളം നന്ദി രേഖപ്പെടുത്തി. എക്‌സ് സര്‍വ്വീസ് കുടുംബാഗങ്ങളും, വനിത വിങ്ങും ചേര്‍ന്ന് കലാപരിപാടികളും നടത്തി.

Advertisement

Advertisement