വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക; ‘മകളെ മാപ്പ്’ സായാഹ്ന ധര്‍ണ്ണയുമായി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
അരിക്കുളം: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മകളെ മാപ്പ് എന്ന പേരില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ.ചന്ദ്രന്‍, കെ.അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, ശ്രീധരന്‍ കണ്ണമ്പത്ത്, ലതേഷ് പുതിയേടത്ത്, കെ.ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ബിനി മഠത്തില്‍, ബാലന്‍ കൈലാസ്, സുമേഷ് സുധര്‍മന്‍, പി.കെ.കെ.ബാബു, പി.എം.രാധടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ബീന വരമ്പിച്ചേരി, പ്രകാശന്‍ അച്ച്യുതാലയം, ടി.എം. പ്രതാപചന്ദ്രന്‍, ടി.ടി.ശങ്കരന്‍ നായര്‍, ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.