‘കേരളത്തിൽ അരങ്ങേറുന്നത്‌ ഫ്യൂഡൽ നാടുവാഴിത്വത്തിന്റെ എഴുന്നള്ളത്ത്‌’; അരിക്കുളം ഏക്കാട്ടൂർ ബൂത്ത് കോൺ​ഗ്രസ് സമ്മേളനത്തില്‍ ഡോ.ഹരിപ്രിയ മാണിക്കോത്ത്


Advertisement

അരിക്കുളം: ജനങ്ങളെ കബളിപ്പിക്കാൻ രാജഭരണത്തെ കടത്തിവെട്ടുന്ന ഫ്യൂഡൽ നാടുവാഴിത്വത്തിന്റെ എഴുന്നള്ളത്താണ് കേരളത്തിൽ അരങ്ങേറുന്നതെന്ന് എ.ഐ.സി.സി അം​ഗം ഡോ.ഹരിപ്രിയ മാണിക്കോത്ത്. അരിക്കുളം മണ്ഡലം ഏക്കാട്ടൂർ 150 ബൂത്ത് കോൺ​ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Advertisement

സംസ്ഥാനം മുമ്പില്ലാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ ചെലവിൽ മുഖ്യമന്ത്രി പിണറായിയും മന്ത്രിപ്പടയും ഒന്നേകാൽ കോടിയുടെ ശീതീകരിച്ച ആഢംബര വാഹനത്തിൽ കേരളം ചുറ്റുകയാണ്. ജീവിതം വഴിമുട്ടിയ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ലൈഫ്, കാരുണ്യ ബെനവലന്റ്, ഹരിത കേരളം, ആശ്വാസ കിരണം പദ്ധികളെല്ലാം അവതാളത്തിലായി. സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ക്ഷേമ പെൻഷൻ കുടിശ്ശികയായതിനാൽ പാവങ്ങളുടെ അന്നം മുട്ടിയിരിക്കുകയാണെന്നും ഹരിപ്രിയ പറഞ്ഞു.

Advertisement

കെ.കെ കോയക്കുട്ടി അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺ​ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി, ബ്ലോക്ക് ട്രഷറർ കെ.അഷറഫ്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, സി.അമ്മദ്, പി.എം മോഹനൻ, വൽസ ആയാട്ട്, കെ.കെ ഇബ്രാഹിംകുട്ടി, ഷാജഹാൻ കാരയാട്, പി.കെ.കെ ബാബു എന്നിവർ സംസാരിച്ചു.

Advertisement