അരിക്കുളം സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായ് സ്വരൂപിക്കേണ്ടത് 25 ലക്ഷം രൂപ; കൈകോര്‍ത്ത് നാട്
അരിക്കുളം: വൃക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ത്ഥിച്ച് അരിക്കുളം ഊട്ടേരി പുലച്ചുട മീത്തല്‍ ഉല്ലാസ്. കുടുംബത്തിന്റെ ഏക അത്താണിയായ ഉല്ലാസിന്റെ ജീവന് തിരിച്ചു പിടിക്കണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടത്താനായി 25 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. ഇത്രയും വലിയ ഒരു തുക ഉല്ലാസിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ഉല്ലാസിന്റെ ചികിത്സയ്ക്കായി കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഒരു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. കെ. മുരളീധരന് (എം.പി), ടി.പി രാമകൃഷ്ണന് (എം.എല്‍.എ) എംപി ശിവാനന്ദന് ജില്ലാ പഞ്ചായത്ത് മെമ്പര്‍, എ.എം സുഗതന് മാസ്റ്റര്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെ മുഖ്യ രക്ഷാധികായാരിക്കി കൊണ്ട് ഊരളളൂരില് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സഹായ കമ്മിറ്റ രൂപീകരിച്ചത്.
ആറാം വാര്‍ഡ് മെമ്പര്‍ എം പ്രകാശന് ചെയര്‍മാനും നജീദ് കെ ജനറല്‍ കണ്‍വീനറായും ഇമ്പിച്ചയാമത് മാസ്റ്റര്‍ കോട്ടില്‍ ട്രഷററായും കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഉല്ലാസിനെ സഹായിക്കാന്‍ മുഴുവന്‍ മനുഷ്യസ്നേഹികളും മുന്നിട്ടിറങ്ങണമെന്ന് കമ്മിറ്റി അറിയിച്ചു.
അക്കൗണ്ട് നമ്പര്‍: 40182101061187
ബേങ്ക് : കേരള ഗ്രാമീണ ബേങ്ക്
അരിക്കുളം ബ്രാഞ്ച്
IFSC CODE: KLGB0040182