അരിക്കുളത്തെ കോൺഗ്രസ് പ്രവർത്തകൻ ഊട്ടേരി കൊല്ലാച്ചേരി രഹ്‌നത്തിൽ പി.വി ഇബ്രാഹിം കുട്ടി അന്തരിച്ചു


അരിക്കുളം: കോൺഗ്രസ്‌ മുൻ ഊട്ടേരി ബൂത്ത്‌ പ്രസിഡന്റ്‌ കൊല്ലാച്ചേരി രഹ്‌നത്തിൽ പി.വി ഇബ്രാഹിം കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി മണമൽ ആയിശ മൻസിൽ വച്ചാണ് മരണപെട്ടത്. ദീർഘ കാലമായി അരിക്കുളം ഊട്ടേരിയിലായിരുന്നു താമസം. ഉസ്മാൻ ഹാജിയുടെ (ലണ്ടൻ) മകളുടെ ഭർത്താവാണ്.

ഭാര്യ: റസിയ. മക്കൾ: റോഷൻ (അബുദാബി) റുബീഷ്, റിയാസ് (കുവൈത്ത്‌), റഹന(ഡോക്ടർ). മരുമക്കൾ: ഷഹസാദ് വെള്ളമുണ്ട (ഡോക്ടർ), സുമയ്യ, മാജിദ, നാജിദ. മയ്യത്ത്‌ നിസ്കാരം: ഉച്ചക്ക് 12 മണിക്ക് മസ്ജിദുൽ ബിലാൽ കുറുവങ്ങാട്.