‘വൈദ്യുതി ചാര്‍ജ് വര്‍ധന സാധാരണക്കാരോടുളള വെല്ലുവിളി’; അരിക്കുളത്ത് പ്രതിഷേധ ധര്‍ണ്ണയുമായി മുസ്‌ലീം ലീഗ്
അരിക്കുളം: സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്ന വൈദ്യുത ചാര്‍ജ് അടിക്കടി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് അരിക്കുളം മുസ്ലിം ലീഗ് കമ്മറ്റി.
വൈദ്യുതി ചാര്‍ജ് വര്‍ധനവ് കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിച്ചിരിക്കുകയാണെന്ന് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി. ടി.കെ.എ ലത്തീഫ് അഭിപ്രായപെട്ടു. അവശ്യ സാധനങ്ങളുടെ വില ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരള പിറവി ദിനത്തില്‍ വരുത്തിയിട്ടുള്ള ചാര്‍ജ് വര്‍ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു.
കെ.എസ്.ഇ.ബി ഓഫിസിന് മുമ്പില്‍ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ടി.കെ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൂസ കോത്തംപ്ര മുഖ്യ പ്രഭാഷണം നടത്തി.
ടി.യു സൈനുദ്ധീന്‍, വി.വി.എം ബഷീര്‍ മാസ്റ്റര്‍, അമ്മദ് പൊയില്ലങ്കല്‍, എന്‍.കെ അഷ്റഫ്, സി. നാസര്‍, എ മൊയ്ദീന്‍ മാസ്റ്റര്‍, സിദ്ധീഖ് പള്ളിക്കല്‍, കെ.എം അബ്ദുസലാം, എം. കുഞ്ഞയന്‍ കുട്ടി, കെ.എം സക്കറിയ, റഫീഖ് കുറുങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.