ഭക്തിയിലലിഞ്ഞ്‌: അരിക്കുളം കണ്ണമ്പത്ത്‌ ശ്രീ മന്നൻകാവ് ശിവക്ഷേത്രം പ്രതിഷ്ഠാദിനോത്സവത്തിന്‌ കൊടിയേറി


അരിക്കുളം: കണ്ണമ്പത്ത്‌ ശ്രീ മന്നൻകാവ് ശിവ ക്ഷേത്ര പ്രതിഷ്ഠാദിനോത്സവത്തിന്‌ കൊടിയേറി. ക്ഷേത്രം തന്ത്രി  ശ്രീകുമാരൻ നമ്പൂതിരിപ്പാടും മേൽശാന്തി ഋഷികേശ് നമ്പൂതിരിപ്പാടും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഫെബ്രുവരി 13ന് തുടങ്ങിയ ഉത്സവം 19ന് അവസാനിക്കും. 18ന് രജീന്ദ്രൻ മാസ്റ്റർ അധ്യത്മീക പ്രഭാഷണം നടത്തും. 19ന് ക്ഷേത്ര ചടങ്ങുകളും വൈകിട്ട് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കും.

തുടര്‍ന്ന്‌ കണ്ണമ്പത്ത് കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റും, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങറും. ശേഷം വെടിക്കെട്ടും ഉണ്ടാകുമെന്ന്‌ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ ഗിരീഷ്‌കുമാർ, സെക്രട്ടറി സുനിൽ, ജോയിന്‍ സെക്രട്ടറി സ്മിതേഷ് ബാബു, എക്സിക്യൂട്ടീവ് ഓഫീസർ ബാലകൃഷ്ണൻ, ട്രസ്റ്റി ചെയർമാൻ സി.ജിനചന്ദ്രൻ, ട്രസ്റ്റീമാരായ സി.കെ സുനത. പി.കെ.കെ ബാബു, കെ.രാധ എന്നിവർ അറിയിച്ചു.