കാരയാട് പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച നേതാവ്; കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ച് അരിക്കുളത്തെ കോൺഗ്രസ്


Advertisement

അരിക്കുളം: കാരയാട് പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവും അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന കിഴൽ കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികൾ കാരയാട് കിഴൽ വിട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്.

Advertisement

പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണയോഗം നടന്നു. പത്മനാഭൻ പുതിയെടത്ത് അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ, അരിക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാലൻ, ബ്ലോക്ക് സെക്രട്ടറി കെ.അഷ്റഫ് മാസ്റ്റർ, സി.മോഹൻദാസ്, ശിവദാസ് .ടി.എ, ലതേഷ് പുതിയെടത്ത്, കുമാരൻ, സി.ജി.ആനന്ദ് കിഷോർ, സി.ജി.മനോജ് കുമാർ, സുരേഷ് പുതുക്കുടി മീത്തൽ, ചാലിൽ ശ്രീധരൻ, പി.കെ.രാമചന്ദ്രൻ, ശശീന്ദ്രൻ താവന എന്നിവർ സംസാരിച്ചു.


ഫോട്ടോ: അരിക്കുളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ.ടി.ഗംഗാധരൻ നായർ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ്റ നേതൃത്തതിൽ പുഷ്പർച്ച നടത്തുന്നു.


Advertisement
Advertisement