പെണ്‍കുട്ടിക്ക് ഫോണില്‍ സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം; വടകരയില്‍ മൂന്ന് യുവാക്കള്‍ക്ക് കുത്തേറ്റു


വടകര: പെണ്‍കുട്ടിക്ക് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് വടകരയില്‍ മൂന്ന് യുവാക്കള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ ശിഹാബ്, സിറാജ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സാന്റ് ബാങ്ക്സ് സ്വദേശിയായ ഷഹനാദിന്റെ വീട്ടില്‍ വച്ചാണ് കുത്തേറ്റത്. പെണ്‍കുട്ടിക്ക് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് വീട്ടില്‍ ചോദിക്കാനെത്തിയ യുവാക്കള്‍ക്കാണ് കുത്തേറ്റത്. ഷഹനാദിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു.