തിക്കോടി മുസ്ലിം ലീഗ് യോഗത്തില്‍ വാക്കേറ്റം; പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യോഗം അലങ്കോലമായി
തിക്കോടി: പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനമാക്കിയുള്ള കമ്മിറ്റി രൂപീകരിക്കുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ സംഘര്‍ഷം. പഞ്ചായത്ത് ബസാറിലെ ശാഖാ കമ്മിറ്റി യോഗമാണ് ബഹളം കാരണം പിരിഞ്ഞത്.
മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തില്‍ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിനാണ് യോഗം ചേര്‍ന്നിരുന്നത്. നിലവിലുള്ള കമ്മിറ്റി പ്രസിഡണ്ട് കെ.എം.കെ. ഇല്യാസ് ദാമിരി, സെക്രട്ടറി കെ.വി. മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരു വിഭാഗങ്ങളാണ് യോഗത്തില്‍ വാക്ക്‌പോര് നടത്തിയത്.
ദാമിരി മറ്റൊരു വാര്‍ഡിലാണ് താമസമെന്നും അതുകൊണ്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. കൂടാതെ മുന്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി. ഖാലിദിന് മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെച്ചൊല്ലിയും തര്‍ക്കം നടന്നിരുന്നു.
പഞ്ചായത്ത് ഭാരവാഹികളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഖാലിദിന് അംഗത്വം നല്‍കിയിരുന്നെങ്കിലും അപ്‌ലോഡ് ചെയ്യാതിരിക്കാന്‍ സൈറ്റ് ബ്ലോക്കാക്കിയതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. തിക്കോടിയില്‍ കുറച്ചുകാലമായി പഞ്ചായത്ത് കമ്മിറ്റിയുണ്ടായിരുന്നില്ല.