”ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ്”; പ്രമേയവുമായി മുസ്‌ലിം ലീഗ് മൂടാടി പഞ്ചായത്ത് സമ്മേളനം
സമ്മേളനത്തിന്റെ മുന്നോടിയായി ഏപ്രില്‍ 30നു നാരങ്ങോളികുളത്ത് നടക്കുന്ന വനിതാ സമ്മേളനം അഡ്വ: കുല്‍സു ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ: ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തും. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനു നടക്കുന്ന തൊഴിലാളി സമ്മേളനത്തില്‍ സമദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തും. മെയ് രണ്ടിനു നടക്കുന്ന പ്രവാസി സമ്മേളനം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനവും, സി.വി.എം വാണിമേല്‍ മുഖ്യ പ്രഭാഷണവും നടത്തും. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി പങ്കെടുക്കും.
മെയ് 4 നു നന്തി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന ചരിത്ര സെമിനാര്‍ ആണ് സമ്മേളനത്തില്‍ ഏറ്റവും ആകര്‍ഷകമായ സെഷന്‍. ഇസ്ലാമഫോബിയ ചരിത്രവും, വസ്തുതയും എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാറില്‍ മലയാളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അജിംസ്, കേരളത്തിലെ സാസ്‌കാരിക രംഗത്തെ പ്രമുഖരായ ഡോ: ടി.എസ് ശ്യാം കുമാര്‍, പ്രൊഫ: എം.എച്ച് ഇല്ല്യാസ് പങ്കെടുക്കും.
മെയ് 6നു നടക്കുന്ന വിദ്യാര്‍ത്ഥി, യുവജന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും, പ്രമുഖ ലഹരി വിരുദ്ധ പ്രവര്‍ത്തകനായ രങ്കീഷ് കടവത്ത്, യൂത്ത് ലീഗ് നേതാവ് ഉസ്മാന്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തും. മെയ് 9നു നടക്കുന്ന കൊടിമര ജാഥ മുചുകുന്നില്‍ നിന്നാരംഭിച്ചു സമ്മേളന നഗരിയായ നന്തി ടൗണില്‍ അവസാനിക്കും. മെയ് 10 നു നടക്കുന്ന ശക്തി പ്രകടനവും, ശേഷം പൊതു സമ്മേളത്തോടെ മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനത്തിന് പരിസമാപ്തി കുറിക്കും.
പഞ്ചായത്തിന്റെ നാനാ മേഖലകളെയും ഇളക്കി മറിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നു വരുന്നത്. സമ്മേളനപ്രമേയ വിശദീകരണം വിവിധ ജന വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പഞ്ചാത്തിന്റെ എല്ലാ ഭാഗങ്ങളിലും, അതേ പോലെ ജിസിസി രാജ്യങ്ങളിലും നടക്കുന്നു.