സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരാണോ? നിരവധി തൊഴിലവസരങ്ങളിലേക്ക് അഭിമുഖവുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍; വിശദവിവരങ്ങള്‍ അറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളില്‍ അഭിമുഖം. നിരവധി സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. ജനുവരി 20ന് രാവിലെ 10 മണിക്കാണ് അഭിമുഖം.
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള എച്ച് ആര്‍.ടി.എ സപ്പോര്‍ട്ട് (യോഗ്യത -എം.ബി.എ), എച്ച്.ആര്‍ ഇന്റേണ്‍ (എം.ബി.എ/ബി.ബി.എ), ഫൈബര്‍ സെയില്‍സ് ഓഫീസര്‍, ജിയോ ഫൈബര്‍ എഞ്ചിനീയര്‍, ജിയോ ഫൈബര്‍ അസോസിയേറ്റ്‌സ് (യോഗ്യത – ഡിപ്ലോമ/പ്ലസ് ടു/ഐ.ടി.ഐ), ജിയോ പോയിന്റ് മാനേജര്‍, ഏരിയ സെയില്‍സ് മാനേജര്‍, ഉദാന്‍ എക്‌സിക്യൂട്ടീവ്, ടെലികോളര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ (യോഗ്യത ബിരുദം), അക്കൗണ്ടന്റ് (ബി.കോം), ലാന്‍ഡ് സ്‌കേപ്പ്‌സ് ആര്‍ക്കിടെക്റ്റ്‌സ് (യോഗ്യത – ആര്‍ക്കിടെക്ചറിലുളള ബിരുദം), സെറ്റ് സൂപ്പര്‍വൈസര്‍ (സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ), ആര്‍ക്കിടെക് ഡിസൈനര്‍ (യോഗ്യത – ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 -2370176.