കട്ടന്‍ചായ പ്രിയരാണോ നിങ്ങള്‍? ഒരു ദിവസം എത്ര ചായ കുടിക്കും?; അറിയാം ചായകുടി ആരോഗ്യത്തിനുണ്ടാകുന്ന മാറ്റങ്ങള്‍


Advertisement

മൂഡ് ഓഫ് ആയിരിക്കുന്ന സമയത്ത്, ക്ഷീണം തോന്നുമ്പോഴൊക്കെ ഒരു ഗ്ലാസ് കട്ടന്‍ചായ കുടിക്കാറില്ലേ, അപ്പോള്‍ ആകെ ഒരു ഉന്മേഷം തോന്നാറില്ലേ. അതെ, ദിവസവും ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യും. ദിവസം കൂടുതല്‍ ഉന്മേഷത്തോടെയും എനര്‍ജിയോടെയുമിരിക്കാന്‍ ബ്ലാക്ക് ടീ സഹായിക്കും. ബ്ലാക്ക് ടീയില്‍ പോളിഫെനോള്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisement

കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്‌ലേവനോയ്ഡുകള്‍ വിസറല്‍ കൊഴുപ്പ് കുറയ്ക്കുകയും പൊണ്ണത്തടി തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ട്രൈഗ്ലിസറൈഡിന്റെ അളവ് പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ ബ്ലാക്ക് ടീ ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് നിലനിര്‍ത്താന്‍ ശരീരത്തെ സഹായിക്കും.

കട്ടന്‍ ചായയിലെ ഫ്‌ലേവനോയ്ഡുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ബ്ലാക്ക് ടീയില്‍ കഫീന്‍, എല്‍-തിയനൈന്‍ എന്നിവ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാന്‍ കട്ടന്‍ചായ മികച്ചതാണ്.

Advertisement

ഇത്രയൊക്കെ ഗുണങ്ങള്‍ കട്ടന്‍ചായയ്ക്കുണ്ടെങ്കിലും അധികമായാല്‍ ചായയും പ്രശ്‌നമാണ്. കഫീന്‍ അളവില്‍ കൂടുതലായാല്‍ അത് വൃക്കകള്‍ക്ക് ദോഷകരമാണ്. കഫീന്‍ രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. ഉയര്‍ന്ന അളവിലുള്ള കഫീന്‍ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതല്‍ തകരാറിലാക്കുന്നത്. ഇത് കിഡ്നി സ്റ്റോണിനും കാരണമാകും.

Advertisement

അമിതമായ കട്ടന്‍ ചായ ഉപഭോഗം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ബ്ലാക്ക് ടീയില്‍ ഗ്രീന്‍ ടീയേക്കാള്‍ ഉയര്‍ന്ന കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവില്‍ കഴിച്ചാല്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. കൂടാതെ, കട്ടന്‍ ചായയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതമായ ഉപഭോഗം വയറ്റിലെ അസ്വസ്ഥതയ്ക്കും ഓക്കാനം ഉണ്ടാക്കുന്നതിനും ഇടയാക്കും.

Summary: Are you a black tea love Know the changes in health caused by drinking tea