പല്ലിലെ മഞ്ഞനിറം നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ? പല്ല് വെട്ടിത്തിളങ്ങാന്‍ ചില നാട്ടുവഴികള്‍


ല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കാറുണ്ട്. ചിലര്‍ ഡോക്ടറുടെ സഹായത്തോടെ പല്ല് ക്ലീന്‍ ചെയ്യും, കുറച്ചുകാലം കഴിഞ്ഞാല്‍ വീണ്ടും മഞ്ഞ നിറം. സ്ഥിരമായി ക്ലീന്‍ ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. വീട്ടിലുള്ള ചില വസ്തുക്കള്‍കൊണ്ട് പല്ലിന്റെ മഞ്ഞനിറം കളയാന്‍ പറ്റുമെങ്കിലോ? മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാ വീട്ടിലെയും അടുക്കളയിലുണ്ടാകുന്ന വസ്തുവാണ് മഞ്ഞള്‍. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേച്ചുനോക്കൂ, പല്ലിലെ മഞ്ഞനിറം മാറാന്‍ സഹായിക്കും.

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും.

ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നത് പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.

ഓറഞ്ചിന്റെ തൊലിയോ മാവിലയോ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇതുകൊണ്ട് പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും.