നമ്പ്രത്തുകരയില്‍ റാങ്ക് ജേതാവിനെ അനുമോദിച്ചു
കൊയിലാണ്ടി: ഫിസിക്സില്‍ സി.എസ്.ഐ.ആര്-എന്‍.ഇ.ടി വിത്ത് ജെ.ആര്.എഫ് പരീക്ഷയില്‍ ഓള് ഇന്ത്യയില്‍ 190-ാം റാങ്ക് കരസ്ഥമാക്കി നാടിനു അഭിമാനമായി മാറിയ വി.ടി ഹാഫിസ് നസീറിനെ നമ്പ്രത്തുകര ശാഖ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികള്‍ അനുമോദിച്ചു. യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ഷക്കീര്‍ ചുണ്ടങ്കണ്ടി ഉപഹാരം നല്കി.
ചടങ്ങില്‍ ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ് എ മൊയ്തീന്, ജ:സെക്രട്ടറി ടി നിസാര്‍, സിദീഖ് പള്ളിക്കല്‍, മുഹമ്മദ് അബ്ബാസ്, അബ്ദുല്‍ അസീസ്, റമീസ് കരിയാത്ത്, ഷഹല്‍ എന്നിവര്‍ സംബന്ധിച്ചു.
നമ്പ്രത്തുകര റോസ് വാലിയില്‍ താമസക്കാരായ കോഴിക്കോട് സെയില്‍ ടേക്സ് ജീവനക്കാരന് വി.ടി നസീറിന്റെയും മലപ്പുറം എ.ആര് നഗര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് അദ്ധ്യാപികയായ സക്കീന പി.എമ്മിന്റെയും മൂത്ത മകനാണ് ഹാഫിസ് നസീര്‍. ഹിബ ഷെറിന് സഹോദരിയാണ്.