ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം; നോക്കാം വിശദമായി


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം. പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിൽ ഒഴിവുള്ള ഫുൾടൈം മീനിയൽ (എഫ്.ടി.എം.) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നത്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

കൊടുവള്ളി കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാനേജ്മെന്റ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. എം.ബി.എ.യും നെറ്റും/എം.കോമും നെറ്റും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇ-മെയിൽ ഐ.ഡി.: [email protected].