കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി നിയമനം; വിശദമായി നോക്കാം


കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്തഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.

755 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. (നിലവില്‍ എച്ച്.ഡി.എസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കില്ല) പ്രായം 56 ല്‍ താഴെ. ഒക്ടോബര്‍ അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം കോളേജിലെ എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2355900.