കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം; വിശദമായി അറിയാം


കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അരോഗദൃഢഗാത്രരായ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ നിയമനം നടത്തുന്നു.

പ്രായ പരിധി; 56 ല്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19 ന് രാവിലെ ഒന്‍പതിനകം അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2355900.

Summary: appointment-of-security-guard-in-kozhikode-medical-college.