പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലറെ നിയമിക്കുന്നു; അഭിമുഖം ജൂലൈ മൂന്നിന് അറിയാം വിശദമായി


കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗില്‍ പരിശീലനം നേടിയവരായിരിക്കണം) എംഎസ്സി സൈക്കോളജി യോഗ്യതയുള്ളവരായിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45നും മധ്യേ ആയിരിക്കണം.

കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. അവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെപരിഗണിക്കും. 18,000 രൂപ പ്രതിമാസ ഓണറേറിയവും 2000 രൂപ വരെ യാത്രാപ്പടിയും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാം നില) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി ഹാജരാകണം.

നിയമനം ലഭിക്കുന്നവര്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റലിലും (ഗേള്‍സ്) പുതുപ്പാടി പ്രീമെട്രിക് ഹോസ്റ്റലിലും (ഗേള്‍സ്) താമസിച്ച് ജോലി ചെയ്യേണ്ടതും വടകര, കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലുകളില്‍ (ബോയ്സ്) ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തി കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കേണ്ടതുമാണ്. ഫോണ്‍: 0495-2376364.