ലക്ഷ്യം ബാങ്ക് ജോലിയാണോ? പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 145 ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ


Advertisement

ഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുകളാണുള്ളത്.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pnbindia.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം.

Advertisement

ഏപ്രില്‍ 22 മുതലാണ് ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചത്. മെയ് ഏഴ് ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. ജൂണ്‍ 12 ആണ് ഓണ്‍ലൈന്‍ പരീക്ഷയുടെ താല്‍ക്കാലിക തിയ്യതി.

Advertisement

ഒഴിവുകള്‍ ഇങ്ങനെയാണ്:

മാനേജര്‍ (റിസ്‌ക്)-40
മാനേജര്‍ (ക്രഡിറ്റ്)-100
സീനിയര്‍ മാനേജര്‍-5

വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അറിയിപ്പ് വിശദമായി പരിശോധിക്കേണ്ടതാണ്. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുറഞ്ഞ പ്രായപരിധി 25 വയസും ഉയര്‍ന്ന പ്രായപരിധി 35 വയസുമാണ്.

Advertisement

എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 50 രൂപയാണ് അപേക്ഷാ ഫീസ്. മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും 850 രൂപയാണ് ജി.എസ്.ടി ഉള്‍പ്പെടെയുള്ള ഫീസ്. ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈന്‍ പരീക്ഷയും തുടര്‍ന്ന് അഭിമുഖവും വഴി തെരഞ്ഞെടുക്കും.