സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്പ്‌മെന്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്; കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലെ ദേശീയ തൊഴില്‍സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് നടത്തുന്ന, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ‘സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ്’ ജൂലൈ ഒന്നിന് ആരംഭിക്കുന്നു.

2024 ജൂലൈ ഒന്നിന് 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള, 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്സിന് ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള അംബേദ്കര്‍ ബില്‍ഡിംഗിന്റെ മൂന്നാം നിലയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആണ് കോഴ്‌സ് നടത്തുന്നത്.

താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ സെന്ററി ല്‍ ജൂണ്‍ 25 നകം എസ്എസ്എല്‍സി, പ്ലസ്ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ കോപ്പി സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0495-2301772, 8590605275.