കൊയിലാണ്ടി താലൂക്ക് വള്ളിക്കാട്ട്കാവ് ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് വള്ളിക്കാട്ട്കാവ് ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം www.malabardevaswom.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ – 0495 2374547.