മുതിര്‍ന്ന പൗരന്മാര്‍ക്ക് വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം; വിശദമായി അറിയാം
കോഴിക്കോട്: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന സാമൂഹികനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 60 വയസ്സ് തികഞ്ഞവരായിരിക്കണം. ബി.പി.എല്‍. ആണെന്ന് തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ് പിങ്ക്/മഞ്ഞ സര്‍ട്ടിഫിക്കറ്റ്), വയസ്സുതെളിയിക്കുന്ന രേഖ, പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന ഗവ. ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവയുണ്ടായിരിക്കണം.
സാമൂഹികനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2371911.
Summary:Applications are invited for the Social Justice Department’s Vayomadhuram scheme.