പയ്യോളി നഗരസഭ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
മേപ്പയ്യൂര്‍: പയ്യോളി നഗരസഭ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ഐസിഡിഎസ് മേലടി ഓഫീസില്‍ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 10 ന് വൈകീട്ട് അഞ്ച്. അപേക്ഷകള്‍ മേലടി ശിശുവികസനപദ്ധതി ഓഫീസില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ മേലടി ശിശു വികസനപദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും.
മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 13 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്/ഐസിഡിഎസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 10 ന് വൈകീട്ട് അഞ്ച്. അപേക്ഷകള്‍ മേലടി ശിശുവികസനപദ്ധതി ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ മേലടി ശിശു വികസനപദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും.